അബ്ബാസി ഖിലാഫത്

അമൂരിയ്യ വിജയം

amooriyya

ഒരു ഹാഷിം കുടുംബ സ്ത്രീയുടെ വിളിക്ക് ഉത്തരം നല്‍കിയ അബ്ബാസി ഖലീഫ 'മുഅ്തസിം 'കിഴടക്കിയ അമൂരിയ്യ നഗരം. ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതപ്പെട്ടത്. AD 838 ആഗസ്റ്റ് ഹിജ്റ 223 റമളാന്‍. ബാല്‍ബല്‍ ഖറൂമി അബ്ബാസിയാക്കളുമായി ശത്രുത കാണിച്ച കാലം. മുസ്‌ലിം ഖലീഫയോടുള്ള ശത്രുത കാരണം റോമന്‍ ചക്രവര്‍ത്തി തിയോ ഫലിനോട് സഖ്യം ചേര്‍ന്നു. അബ്ബാസിയ ഖിലാഫത്ത് താനുമായുള്ള യുദ്ധത്തില്‍ വ്യാപൃതനാണ്. അതിനാല്‍ ഖിലാഫത്ത് പ്രസ്ഥാനങ്ങള്‍ കീഴടക്കാനുള്ള സുവര്‍ണ്ണ അവസരമാണിത്. അയാള്‍ റോമന്‍ ചക്രവര്‍ത്തിക്ക് കത്തെഴുതി. ചക്രവര്‍ത്തി ഖിലാഫത്തിനോട് ശത്രുത കാണിച്ചിരുന്നതിനാല്‍ ആ അവസരം മുതലെടുത്തു.

അമൂരിയ്യ തിരക്കുപിടിച്ച നഗരമാണ്. മുസ്‌ലിം പ്രദേശങ്ങള്‍ കീഴടക്കാന്‍ ഗവര്‍ണറോട് ചക്രവര്‍ത്തി ആജ്ഞാപിച്ചു. ഉടനെ മുസ്‌ലിം അധീനതയിലായിരുന്ന സിബതുറാം കോട്ടയിലേക്ക് റോമന്‍ സൈന്യം മാര്‍ച്ച് ചെയ്തു. ആ സൈന്യം കോട്ട പിടിച്ചടക്കുകയും നിരവധി മുസ്‌ലീങ്ങളെ ബന്ദികളാക്കുകയും ചെയ്തു. ആയിരം സ്ത്രീകളെ അമൂരിയ്യയിലേക്ക് കൊണ്ടുവന്നു ചന്തയില്‍ വില്‍പ്പനക്ക് വെച്ചു. 'വാ മുഹ്തസിമാ.....' കൂട്ടത്തില്‍ ഉണ്ടായിരുന്ന ഹാഷിം വംശത്തില്‍ പെട്ട സ്ത്രീ മുസ്‌ലിം ഖലീഫയായിരുന്ന മുഅ്തസിമിന്റെ സഹായമഭ്യര്‍ത്ഥിച്ച് നിലവിളിച്ചു. ക്രൂരത മുഖത്ത് തളംകെട്ടി നിന്ന റോമന്‍ കച്ചവടക്കാരന്‍ അവളെ വളരെ ശക്തമായി അടിച്ചു. അപ്പോഴും ആ സ്ത്രീ സഹായമഭ്യര്‍ത്ഥിച്ച് നിലവിളിച്ചു കൊണ്ടേയിരുന്നു. വാ മുഅ്തസിമാ.... വാ മുഅ്തസിമാ.... അപ്പോഴെല്ലാം അവളുടെ മേല്‍ ചാട്ടവാര്‍ അടികള്‍ നിലക്കാതെ പ്രവഹിച്ചു കൊണ്ടിരുന്നു. ഒരു പരിഹാസച്ചിരിയോടെ കൂടി അയാള്‍ പറഞ്ഞു :നിന്റെ മുഅ്തസിം കറുത്ത വെളുത്ത കുതിരപ്പുറത്തേറി വരും എന്നാണോ നീ കരുതുന്നത്. ആ സമയം ആ ചന്തയില്‍ ഉണ്ടായിരുന്നു അറബി കച്ചവടക്കാരന്‍ ഇത് കേട്ടു കൊണ്ടിരിക്കുകയായിരുന്നു. ഉടനെ അയാള്‍ തന്റെ കുതിരപ്പുറത്തേറി അബ്ബാസിയ തലസ്ഥാനമായ ബഗ്ദാദിലേക്ക് ലക്ഷ്യം വെച്ചു പുറപ്പെട്ടു. ദിവസങ്ങളും ആഴ്ചകളും കടന്നുപോയി അയാള്‍ ബഗ്ദാദിന്റെ മണ്ണില്‍ കാലുകുത്തി. ഉടനെ ഖലീഫയെ കണ്ട് അമൂരിയ്യ ചന്തയില്‍ മുസ്‌ലിം സ്ത്രീകളെ വില്‍പ്പനക്ക് വെച്ചിട്ടുണ്ടെന്നും അവര്‍ അനുഭവിക്കുന്ന ദുഃഖങ്ങളും അയാള്‍ വിവരിച്ചു തുടങ്ങി. അമൂരിയ്യ ഗവര്‍ണര്‍ സിബത്തുറാം കോട്ട പിടിച്ചടക്കിയത് മുസ്‌ലിംകളെ കൊലപ്പെടുത്തിയത് ബന്ദികളാക്കിയത് ചന്തയില്‍ നിന്ന് കേട്ട ഹാഷിം കുലത്തിലെ സ്ത്രീയുടെ സഹായം പ്രാര്‍ത്ഥനയോടുകൂടിയുള്ള വിളി നാദം അവളോട് ആ കച്ചവടക്കാരന്‍ പറഞ്ഞത് മുതലായവ അയാള്‍ വള്ളിപുള്ളി തെറ്റാതെ ഖലീഫക്ക് വിവരിച്ചുകൊടുത്തു.

ഈ വാര്‍ത്ത അറിയിച്ചു കഴിഞ്ഞപ്പോഴേക്കും ഖലീഫയുടെ മുഖത്ത് സങ്കടം തളംകെട്ടി നിന്നു. ഖലീഫ ഉറക്കെ വിളിച്ചു പറഞ്ഞു: 'ലബ്ബൈക്ക യാ ഉഖ്താ...... ' എന്റെ സഹോദരീ ഞാനിതാ വരുന്നു. ഉടനെ അമൂരിയ്യയിലേക്ക് ഗവര്‍ണറെ അയച്ചു. മുസ്‌ലിം സ്ത്രീകളെ വിട്ടയക്കുക സിബതുറാം നഗരം വിട്ടു നല്‍കുക എന്നിവയെല്ലാം ശക്തമായ ഭാഷയില്‍ റോമന്‍ ഗവര്‍ണര്‍ക്കുള്ള കത്തുമായി. എന്നാല്‍ അമൂരിയ്യ ഗവര്‍ണര്‍ ആ കത്ത് ചെവികൊണ്ടില്ല. വിവരമറിഞ്ഞ ഖലീഫ ഉടനെ സൈന്യത്തെ സജ്ജരാക്കി. അഞ്ച് ലക്ഷത്തോളം വരുന്ന സൈന്യവുമായി ഖലീഫ പുറപ്പെട്ടു. 'പുറപ്പെടരുത്' ഈ സമയം അബദ്ധമാണ് ഈ പരാജയം ഉറപ്പാണ് എന്നിങ്ങനെ പറഞ്ഞുകൊണ്ട് ജോത്സ്യന്മാര്‍ ഖലീഫയെ തടയാന്‍ ശ്രമിച്ചു. എങ്കിലും ഖലീഫ പിന്മാറിയില്ല. ഖലീഫ സൈന്യത്തെ രണ്ടായി ഭാഗിച്ചു. ഒന്നിന് നേതൃത്വം പ്രസിദ്ധ നായകന്‍ അഫ്ശിനിയയെ ഏല്‍പ്പിച്ചു. വീണ്ടും സൈന്യത്തെ നാല്ഭാഗങ്ങളായി വേര്‍തിരിച്ചു നഗരത്തെ നാലുഭാഗത്തുനിന്നും വളഞ്ഞു. നഗരം മുസ്ലീങ്ങളുടെ കരങ്ങളിലായിമാറി. പീരങ്കികള്‍ക്ക് സമാനമായ തെറ്റു വില്ലുകള്‍ ഉപയോഗിച്ച് നഗരത്തിലേക്ക് തുരുതുരാ അക്രമം അഴിച്ചുവിട്ടു. എന്നാല്‍ കോട്ടയുടെ കല്ലുകള്‍ ശക്തമായിരുന്നതിനാല്‍ ഉപരോധം ദിവസങ്ങളോളം നീണ്ടുനിന്നു.

അതിനിടക്ക് അമൂരിയ്യകാരനായ ഒരു ക്രിസ്ത്യന്‍ ഇസ്‌ലാം മതം സ്വീകരിച്ചു. നഗരത്തിലെ മതിലിലെ ബലക്ഷയമായ ഭാഗം അയാള്‍ സൈന്യത്തിനു കാണിച്ചുകൊടുത്തു. അതോടെ കാര്യങ്ങള്‍ എളുപ്പമായി. ആ ഭാഗത്ത് കൂടിയുള്ള അക്രമം കോട്ടയെ ഛിന്നഭിന്നമാക്കിതീര്‍ത്തു. അള്ളാഹു അക്ബര്‍... അള്ളാഹു അക്ബര്‍... തക്ബീര്‍നാദം കോട്ടക്കുള്ളില്‍ അലയടിച്ചു. പോര്‍ക്കളം കൂടുതല്‍ തീവ്രമായി. മുപ്പതിനായിരം റോമന്‍ സൈനീകര്‍ നിലംപതിച്ചു. മു്പ്പതിനായിരം ആളുകള്‍ ബന്ദികളാക്കപ്പെടുകയും ചെയ്തു. റമദാന്‍ ഇരുപത്തി നാലിന് വിജയ പതാക വാനിലുയര്‍ന്നു. വിജയാഹ്ലാദനായ മുഅ്തസിം ബന്ദിയാക്കപ്പെട്ട സ്ത്രീയുടെ കാര്യങ്ങള്‍ വിവരിച്ച ആ അറബി കച്ചവടക്കാരനെ കൊണ്ടുവന്നു. അയാളോടൊപ്പം ഖലീഫ ആ സ്ത്രീയുടെ അടുത്തേക്ക് പോയി ആ സ്ത്രീയുടെ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറഞ്ഞു. മുഅ്തസിം പറഞ്ഞു: നിങ്ങളുടെ വിളിക്ക് മുഅ്തസിം ഉത്തരം നല്‍കിയില്ലേ. നിങ്ങളുടെ പിതാമഹന്‍ മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ അടുത്ത് നിങ്ങളെനിക്ക് സാക്ഷി നില്‍ക്കണം. മുഅ്തസിം കറുത്ത വെളുത്ത കുതിരപ്പുറത്ത് നിങ്ങളെ രക്ഷിക്കാന്‍ വന്നിരിക്കുന്നു എന്ന്. നിരവധി പാഠങ്ങള്‍ ബാക്കിവെച്ച ഇസ്‌ലാമിക ചരിത്രത്തില്‍ സുവര്‍ണ്ണ രേഖയായി അമൂരിയ്യ വിജയം ഇന്നും തിളങ്ങി നില്‍ക്കുന്നു.

Post a Comment

0 Comments