SKSSF; മുന്ന് പതിറ്റാണ്ടിൻറെ തേരോട്ടം
ഇന്ന് SKSSF സ്ഥാപകദിനം. സമസ്തക്ക് കീഴില്‍ ഒരു വിദ്യാര്‍ത്ഥി ഘടകം എന്ന നിലയില്‍ 1973ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ വെച്ചാണ് സുന്നി വിദ്യാര്‍ത്ഥി പ്രസ്ഥാനം രൂപീകരിക്കപ്പെട്ടത്. 1989 ലെ സമസ്ത വിഭജനത്തിന് ശേഷം SKSSF രൂപീകരിച്ചട്ട് ഇന്നേക്ക് 33വര്‍ഷമായി. മതകലാലയങ്ങളിലും ഭൗതിക കലാലയങ്ങളിലും വിദ്യാര്‍ത്ഥികള്‍ രണ്ടു സമാന്തര രേഖകളിലൂടെ സഞ്ചരിക്കുന്നത് കൊണ്ട് അവരുടെ കൂട്ടായ പ്രവര്‍ത്തന ഫലം സമുദായത്തിനു നഷ്ടപ്പെടാതിരിക്കാനും വിദ്യാര്‍ത്ഥി കള്‍ക്കിടയില്‍ മതബോധം ലഭിക്കാതെ പോവുകയും ചെയ്യുന്നു കൂടാതെ ഭൗതിക കലാലയങ്ങളിലെ വിദ്യര്‍ത്ഥകള്‍ക്കിടയില്‍ സുന്നത്ത് ജമാഅത്തിനു വിരുദ്ധമായ ആശയങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നു. ഈ സാഹചര്യത്തില്‍ സമസ്തക്ക് ഒരു വിദ്യാര്‍ത്ഥി വിംഗ് ആവശ്യമാണെന്ന് നമ്മുടെ നേതാക്കള്‍ അഭിപ്രായപ്പെട്ടു. അതിനെ തുടര്‍ന്നാണ് SKSSF രൂപീകരിക്കപ്പെട്ടത്. സമസ്തയുടെ വിദ്യാര്‍ത്ഥി സംഘം ശൈഖുനാ ശംസുല്‍ ഉലമുടെ ആശിര്‍വാദത്തോടെ ശൈഖുനാ ഹൈദ്രോസ് മുസ്ലിയാര്‍ സമസ്ത കേരള സുന്നി സ്റ്റുഡൻറ്സ് ഫെഡറേഷൻ SKSSF എന്ന് പുനര്‍നാമകരണം ചെയ്തു.
0 Comments