ഇസ്റാഅ്‌ - മിഅ്‌റാജ്‌

മസ്ജിദുൽ ഹറമിൽ നിന്ന് ബൈതുൽ മുഖദ്ദസിലക്കുള്ള രാപ്രയാണത്തിനാണ് ഇസ്റാഅ് എന്ന് പറയുന്നത്.

മിഅ്റാജ് - അവിടെ നിന്ന് ഏഴാകാശങ്ങൾ അടക്കമുള്ള അദൃശ്യ ലോകങ്ങൾ താണ്ടി അല്ലാഹു ﷻ നിശ്ചയിച്ച പരിധി വരേയുള്ള യാത്രയാണ്.

ഇസ്റാഅ് മിഅ്റാജിന്റെ ചരിത്രം നാൽപത്തഞ്ച് സ്വഹാബികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. (ശറഹുൽ മവാഹിബ്) റസൂല്‍ ﷺ ക്ക് പ്രവാചകത്വം ലഭിച്ച് പത്തു വര്‍ഷത്തിനുശേഷം അബൂത്വാലിബും ഖദീജ(റ)യും ഈ ലോകത്തോട് വിടപറഞ്ഞു. ആമുല്‍ ഹുസ്ന് (ദുഃഖവര്‍ഷം) എന്നാണ് ചരിത്രകാരന്മാര്‍ ഈ വര്‍ഷത്തെ വിശേഷിപ്പിച്ചത്. മക്കാ ജീവിതത്തിലെ നിര്‍ണായക ഘട്ടമായിരുന്നു ഇത്. ശത്രുക്കളുടെ അതി കഠിനമായ പീഡനങ്ങള്‍ക്കിടയിലാണ് വിരഹദുഃഖവും കൂടി നബി ﷺ പേറേണ്ടിവന്നത്. പ്രസ്ഥാനരക്ഷ ലക്ഷ്യം വെച്ച് ത്വാഇഫിലേക്ക് നബി ﷺ പലായനം ചെയ്തു. അവിടെ മര്‍ദ്ദനങ്ങള്‍ക്ക് കാഠിന്യം വര്‍ധിക്കുകയായിരുന്നു. ദുഃഖത്തിനുമേല്‍ ദുഃഖവുമായി നബി ﷺ മക്കയിലേക്ക് തിരിച്ചു. അപ്പോഴാണ് സ്നേഹിതനെ (ഹബീബിനെ) സ്നേഹിതന്‍ ആശ്വസിപ്പിക്കുന്നതും ആദരിക്കുന്നതും. ഈ സാന്ത്വനവും ആദരവുമാണ് ഇസ്റാഅ്-മിഅ്റാജ് സംഭവം. യാത്രയുടെ പ്രധാനപ്പെട്ട ഭാഗങ്ങൾ മാത്രമാണ് ഇവിടെ പ്രതിപാദിക്കുന്നത്.

രാപ്രയാണം (بِسۡمِ ٱللَّهِ ٱلرَّحۡمَـٰنِ ٱلرَّحِیمِ سُبۡحَـٰنَ ٱلَّذِیۤ أَسۡرَىٰ بِعَبۡدِهِۦ لَیۡلࣰا مِّنَ ٱلۡمَسۡجِدِ ٱلۡحَرَامِ إِلَى ٱلۡمَسۡجِدِ ٱلۡأَقۡصَا ٱلَّذِی بَـٰرَكۡنَا حَوۡلَهُۥ لِنُرِیَهُۥ مِنۡ ءَایَـٰتِنَاۤۚ إِنَّهُۥ هُوَ ٱلسَّمِیعُ ٱلۡبَصِیرُ) [سورة الإسراء] "തന്റെ ദാസനെ ഒരു രാത്രിയിൽ മസ്ജിദുൽ ഹറമിൽ നിന്ന് മസ്ജിദുൽ അഖ്സയിലേക്ക് നിശായാത്ര ചെയ്യിപ്പിച്ചവൻ എത്രയോ പരിശുദ്ധൻ - മസ്ജിദുൽ അഖ്സയുടെ പരിസരം നാം അനുഗ്രഹീതമാക്കിയിരിക്കുന്നു - നമ്മുടെ ദൃഷ്ടാന്തങ്ങളിൽ ചിലത് അദ്ദേഹത്തിനു നാം കാണിച്ചുകൊടുക്കാൻ വേണ്ടിയത്രെ അത്. അവൻ (അല്ലാഹു ﷻ) എല്ലാം കേൾക്കുന്നവനും കാണുന്നവനുമാകുന്നു." (ഇസ്റാഅ്:1) ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‎ യാത്രക്ക് ഒരുങ്ങുന്നു പ്രവാചകത്വത്തിന്‍റെ പതിനൊന്നാം വര്‍ഷം, റജബ് മാസം 27-ാം രാവ്, തിങ്കളാഴ്ച ദിവസം നബി ﷺ പിതൃവ്യന്‍ അബൂത്വാലിബിന്‍റെ മകള്‍ ഉമ്മുഹാനിഇന്‍റെ വീട്ടില്‍ വിശ്രമിക്കുമ്പോള്‍ ജിബ്രീല്‍(അ)ന്‍റെ നേതൃത്വത്തില്‍ ഏതാനും മലക്കുകള്‍ വരുന്നു. അവര്‍ നബിﷺയെ സംസം കിണറിനരികിലേക്ക് കൊണ്ടുപോയി, അവിടെ നബിﷺയുടെ നെഞ്ച് കീറി ഉള്‍ഭാഗങ്ങള്‍ കഴുകി, വിജ്ഞാനം നിറച്ചു. നടക്കാനിരിക്കുന്ന യാത്രയുടെ അനുഭവങ്ങള്‍ സ്വീകരിക്കാനും ഉള്‍ക്കൊള്ളുവാനുമുള്ള ആത്മീയ പാകത കൈവരുത്തലാകാം ലക്ഷ്യം. ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‎ ബുറാഖ് ബുറാഖ് എന്ന സ്പെഷ്യൽ വാഹനത്തെ ഹദീസിൽ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്; ثُمَّ أُتِيتُ بِدَابَّةٍ دُونَ البَغْلِ، وَفَوْقَ الحِمَارِ أَبْيَضَ، - فَقَالَ لَهُ الجَارُودُ: هُوَ البُرَاقُ يَا أَبَا حَمْزَةَ؟ قَالَ أَنَسٌ: نَعَمْ - يَضَعُ خَطْوَهُ عِنْدَ أَقْصَى طَرْفِهِ، കോവർ കഴുതയുടെ വലിപ്പമില്ലാത്തതും സാധാരണ കഴുതയെക്കാൾ വലിപ്പമുള്ളതുമായ വെള്ള നിറത്തിലുള്ള ഒരു മൃഗത്തെ എനിക്കു കൊണ്ടുവരപ്പെട്ടു. ഇതു വിവരിച്ചപ്പോൾ അനസ്(റ)വിനോട് ജാറൂദ്(റ) ചോദിച്ചു: അബാഹംസാ? അത് ബുറാഖാണോ? അനസ് (റ) പറഞ്ഞു: അതെ, കണ്ണെത്താവുന്ന ദൂരത്ത് അത് കാൽവെക്കും. (ബുഖാരി) നബിﷺക്ക് ബുറാഖിന്റെ പുറത്ത് കയറാന്‍ പ്രയാസം വന്നപ്പോള്‍ ജിബ്‌രീൽ (അ) ബുറാഖിനോട് ചോദിച്ചു: أبمحمد تفعل هذا മുഹമ്മദ് നബിﷺയോടാണോ നീ ഇങ്ങനെ ചെയ്യുന്നത്? ചോദ്യം കേട്ട ബുറാഖ് വിയർത്തൊലിച്ചു... ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‎ 04 : മദീനയിൽ ഇറങ്ങുന്നു ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‎ وعند ابن سعد : وكان الآخد بركابه جبريل، وبزمام البراق ميكائيل، فساروا حتى بلغوا أرضا ذات نخل فقال له جبريل : انزل فصلّ ههنا، ففعل ، ثم ركب ، فقال له جبريل: أتدري أين صليت؟ فقال: لا ، قال : صليت بطيبة وإليها المهاجرة. (الأنوار البهية من إسراء ومعراج خير البرية-١٤) മസ്ജിദുൽ ഹറമിൽ നിന്ന് ബൈതുൽ മുഖദ്ദസിലേക്കുള്ള പ്രയാണത്തിൽ യാത്രാ വാഹനമായ ബുറാഖിന്റെ കടിഞ്ഞാൺ പിടിച്ചിരുന്നത് മികാഈൽ(അ)ആണ്. യാത്ര നിയന്ത്രിച്ചിരുന്നത് ജിബ്‌രീൽ(അ)ആണ്. യാത്ര കുറച്ചുദൂരം പിന്നിട്ടപ്പോൾ ഈത്തപ്പനകൾ നിറഞ്ഞ ഒരു സ്ഥലത്തെത്തി. ജിബ്‌രീൽ (അ) പറഞ്ഞു: ഇവിടെ ഇറങ്ങി നിസ്കരിക്കുക. മുത്ത് നബി ﷺ നിസ്കരിക്കുകയും തിരിച്ച് വാഹനത്തിൽ കയറുകയും ചെയ്തു. ജിബ്‌രീൽ (അ) ചോദിച്ചു: അങ്ങ് നിസ്കരിച്ച സ്ഥലം ഏതാണെന്ന് മനസ്സിലായോ..? നബി ﷺ പറഞ്ഞു: ഇല്ലാ.. ജിബ്‌രീൽ(അ): താങ്കൾക്ക് ഹിജ്റ പോകാനുള്ള നാടായ ത്വൈബയാണ് (മദീനയാണ്). (അൽഅൻവാർ) മദ്‌യനിലെ മരച്ചുവട് فانطَلَقَ البُراقُ يَهْوِي به يضَعُ حَافِرَهُ حيثُ أدرَكَ طرفُه، فقال له جبريل: انزل فصَلِّ ههنا، ففعل ثم ركب، فقال له جبريل: أتدري أين صلَّيتَ؟ قال: لا ، قال: صلَّيتَ بِمَدْيَنَ عند شجرة موسى (الأنوار البهية من إسراء ومعراج خير البرية-١٥) يهوي:يسير سيرا حثيثا قويا كالهواء. മദീനയിലെ സന്ദർശനം കഴിഞ്ഞ് ബുറാഖ് കാറ്റ് സഞ്ചരിക്കുന്ന വേഗതയിൽ കണ്ണെത്തും ദൂരത്തിൽ തന്റെ കാൽ എടുത്ത് വെച്ചു. ജിബ്‌രീൽ (അ) പറഞ്ഞു: നബിയേ ഇവിടെ ഇറങ്ങി നിസ്കരിക്കുക. തിരുനബി ﷺ അവിടെ ഇറങ്ങി നിസ്കരിക്കുകയും തിരിച്ച് വാഹനത്തിൽ കയറുകയും ചെയ്തു. ജിബ്‌രീൽ(അ): താങ്കൾ നിസ്കരിച്ച സ്ഥലം ഏതാണെന്ന് മനസ്സിലായോ..? നബിﷺ: ഇല്ലാ ജിബ്‌രീൽ (അ): മൂസാനബി(അ) ഇരുന്നിരുന്ന മദ്‌യനിലെ മരത്തിന്റെ താഴെയാണ് അങ്ങ് നിസ്കരിച്ചത്. (അൽഅൻവാർ) മഹാന്മാരുമായി ബന്ധമുള്ള സ്ഥലങ്ങൾക്ക് പവിത്രതയുണ്ടെന്നും അവിടങ്ങൾ സന്ദർശിച്ച് ബറകത്ത് എടുക്കൽ പുണ്യമായ കാര്യമാണെന്നും ഈ സംഭവം നമ്മെ പഠിപ്പിക്കുന്നു.

Post a Comment

0 Comments