
ഐന്‍ ജാലൂത്ത് യുദ്ധം 1260 സെപ്റ്റംബര്‍ 3 ന് മുസ്ലിം മംലൂക്കുകളും മംഗോളുകളും തമ്മില്‍ ഇന്നത്തെ അധിനിവിഷ്ട പലസ്തീനിലെ തെക്ക് കിഴക്കന്‍ ഗലീലിയിലെ, ജസ്റീല്‍ താഴ്വരയില് വെച്ച് നടന്ന യുദ്ധമാണ് ഐന്‍ ജാലൂത്ത് യുദ്ധം. മംഗോളിയയില്‍ തുടങ്ങി നിരവധി സാമ്രാജ്യങ്ങളെ തകര്‍ത്തു മുന്നേറിയ മംഗോളുകളുകള് ആദ്യമായി നേരിട്ടുള്ള യുദ്ധത്തില്‍ പൂര്‍ണ്ണ പരാജയത്തിന്റെ രുചിയറിഞ്ഞത് ഐന്‍ ജാലൂത്ത് യുദ്ധത്തിലായിരുന്നു. മംഗോളുകളുടെ മുന്നേറ്റത്തിനു തടയിട്ട യുദ്ധം എന്ന നിലയില്‍ ഈ യുദ്ധത്തിനു ചരിത്രത്തില്‍ സ്ഥാനമുണ്ട്
0 Comments