فتح المعين ഫത്ഹുൽ മുഈൻ


  • عنوان الكتاب: فتح المعين بشرح قرة العين بمهمات الدين
  •  المؤلف: أحمد بن عبد العزيز بن زين الدين بن علي بن أحمد المعبري المليباري الهندي
  •  رابط التحميل من موقع Archive



    16ാം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ചിരുന്ന മുസ്‌ലിം പണ്ഡിതനായ സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ രചിച്ച വിഖ്യാതമായ ഒരു ഇസ്‌ലാമിക കർമശാസ്ത്ര ഗ്രന്ഥമാണ് 'ഫത്ഹുൽ മുഈൻ ബി ശറഹി ഖുറത്തുൽ ഐൻ (فتح المعين بشرح قرة العين بمهمات الدين ). മഖ്ദൂം തന്നെ രചിച്ച മൂലഗ്രന്ഥമായ ഖുറത്തുൽ ഐനിന്റെ അയത്നലളിതമായ വ്യാഖ്യാനമാണ് ഫത്ഹുൽ മുഈൻ. ലോകത്തെ തന്നെ ഏറ്റവും ചെറിയ കർമശാസ്ത്രഗ്രന്ഥമാണ് ‘ഖുർറത്തുൽ ഐൻ’ 70 ചെറുവരിയിലെഴുതിയ ‘ഖുർറത്ത്’ അതിഗഹനമായത് കൊണ്ട് മഖ്ദൂം തന്നെ വ്യാഖ്യാനം രചിക്കുകയായിരുന്നു. 1575 ജനുവരി 7 ( ഹി 982 റമളാൻ 24-ന്) വെള്ളിയാഴ്ച രാവിലാണ് ഫത്ഹുൽ മുഈനിന്റെ രചന പൂർത്തിയാക്കുന്നത്.

    സയ്യിദ് ബക്‌രി ശത്വൽ മക്കിയുടെ ഇആനത്തുത്വാലിബീൻ, സയ്യിദ് സഖാഫിന്റെ തർശീഹുൽ മുസ്തഫീദീൻ, കേരളീയ പണ്ഡിതനും സ്വൂഫിയുമായ ശൈഖ് അബ്ദുറഹ്മാൻ തങ്ങളുടെ (താനൂർ) മകൻ അലി എന്ന കുഞ്ഞുട്ടി മുസ്‌ലിയാർ രചിച്ച തൻശീത്വുൽ മുതാലിഈൻ തുടങ്ങിയയ ഫത്ഹുൽ മൂഈനിന്റെ ഹാശിയകൾ(ഒരു വ്യാഖ്യാനത്തിന്റെ വ്യാഖ്യാനം) ആണ്.

    ഇസ്‌ലാമിലെ ശാഫിഈ കർമശാസ്ത്രത്തെ ലളിതമായി അവതരിപ്പിക്കുന്ന രീതിയാണ് ഈ ഗ്രന്ഥത്തിൽ അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്. പല അറബ് നാടുകളിലെ നിരവധി യൂണിവേഴ്സിറ്റികളിലും കേരളത്തിലെ പള്ളിദറസ്സുകളിലും അടക്കം ഈ ഗ്രന്ഥം പഠന വിഷയമാണ്.

Post a Comment

0 Comments