ഖൈസ് തന്റെ പ്രണയിനിയായ ലൈലയുടെ വളർത്തുനായയെ കണ്ടപ്പോൾ പ്രണയനിയുടെ വീട് കണ്ടെത്താൻ ഖൈസ് നായിന്റെ കൂടെ ഓടി. ഓടുന്ന വഴിയിൽ ഒരു സംഘം ആളുകൾ നിസ്കരിക്കുന്നുണ്ടായിരുന്നു. ഖൈസ് തിരിച്ചു വരുമ്പോൾ അവർ അവനോട് ചോദിച്ചു. നീ ഞങ്ങൾ നിസ്കരിക്കുന്നത് കണ്ടില്ലെ. എന്ത് കൊണ്ട് നീ ഞങ്ങളുടെ കൂടെ നിസ്കാരത്തിൽ പങ്കെടുത്തില്ല. അപ്പോൾ ഖൈസ്... അല്ലാഹുവിനെ തന്നെ സത്യം ഞാൻ നിങ്ങളെ കണ്ടിട്ടില്ല .കാരണം എന്റെ ലക്ഷ്യം ലൈല മാത്രമായിരുന്നു. ഞാൻ ലൈലയെ തേടുന്നത് പോലെ നിങ്ങൾ അല്ലാഹുവിനെ തേടുകയാണെങ്കിൽ നിങ്ങൾ ഒരിക്കലും എന്നെ കാണുമായിരുന്നില്ല. നിങ്ങൾ നിസ്കാരം മടക്കി നിസ്ക്കരിക്കുക

Post a Comment

0 Comments