MORNING THOUGHTS


   💧🍃  പ്രഭാതചിന്തകൾ  🍃💧
                24/10/2019
                THURSDAY
                 24 Safar 1441

🔖 മുന്നേറാനുള്ള ചിന്ത...
   🍃 നാം മുന്നേറണം എന്ന് ആദ്യം ചിന്തിക്കേണ്ടത്‌ നാം തന്നെയാണ്...
   🍂 ഒരു സ്റ്റെപ്പ് നാം എടുത്തു വെക്കുക, ബാക്കിയുള്ള സ്റ്റെപ്പുകൾ നാം അറിയാതെ എത്തിപ്പെടും...
   🍃 ഒരു വലിയ വയലിൽ കുറേ നെൽ കതിരുകൾ കാണാം, എന്നാൽ അത്‌ മൂർന്നാൽ ഇത്തിരിയേ കാണൂ...
   🍂 കുറേ കിട്ടുന്നതിലല്ല കാര്യം, കിട്ടുന്നത്‌ കൊണ്ട്‌ നമുക്ക്‌ സന്തോഷത്തോടെ കഴിയാൻ ആവുന്നുണ്ടോ എന്നതിലാണ് കാര്യം...

💧🍃  പ്രഭാതചിന്തകൾ  🍃💧

23/10/2019

MONDAY

23 Safar 1441
💚വ്യതിരിക്തമായ ഒരു ഭാവം സൃഷ്ടിക്കാം...


🍃 നിങ്ങളുടെ ബുദ്ധിയും ആശയങ്ങളും തലയില്‍ക്കൊണ്ടു നടക്കുന്നതിലല്ല, മറിച്ച് സമൂഹത്തിൽ ശരിയാംവണ്ണം അത് ബോധ്യപ്പെടുത്തുന്നതിലാണ് കാര്യം...

🍂 പ്രസാദകവ്യക്തിത്വം ആര്‍ജിച്ച വ്യക്തി കാണുന്ന എല്ലാവരിലേക്കും തന്റെ പ്രഭാവം പകരുന്നു...

🍃 സ്വന്തമായ ഒരു ശൈലി കരുപ്പിടിപ്പിക്കുക. നിങ്ങളുടെ വ്യക്തിത്വം ആള്‍ക്കൂട്ടത്തില്‍ വേര്‍തിരിച്ചു നിര്‍ത്തപ്പെടണം, അത് നിങ്ങളുടെ വ്യക്തിത്വത്തിന് മുതല്‍ക്കൂട്ടായി മാറുമെന്നതില്‍ സംശയം വേണ്ട...

 
💧🍃പ്രഭാതചിന്തകൾ  🍃💧
    22/10/2019
    TUESDAY
    22 Safar 1441
🔖 ആത്മഹർഷം തുളുമ്പുന്ന വ്യക്തിബന്ധങ്ങൾ സൃഷ്ടിക്കാൻ...
   🍃 സാമൂഹിക ജീവിതത്തിലെ നേട്ടങ്ങൾക്ക് കാരണമാകുന്ന മേൻമയുള്ള വ്യക്തിത്വം നേടിയെടുക്കാൻ നമ്മിലെ വികർഷണീയ സ്വഭാവങ്ങൾ ഒഴിവാക്കണം...
   🍂 മറ്റുള്ളവരുടെ ജീവിതത്തിലേക്കുള്ള അനാവശ്യ ഇടപെടലുകളും അഹംഭാവപൂർണ്ണമായ അവഹേളനങ്ങളും മൂല്യമില്ലാത്ത തർക്കങ്ങളും ബലഹീനമായ പെരുമാറ്റങ്ങളും ഒക്കെ ഇല്ലാതാക്കുക...
   🍃 ഇത്തരം വികർഷണ പ്രകൃതങ്ങളായ ശൈലികൾ ഒരുപക്ഷെ നിങ്ങൾക്ക് സുഹൃത്തുക്കളെ നഷ്ടമാക്കി ശത്രുക്കളെ സൃഷ്ടിക്കും എന്ന് തിരിച്ചറിയുക...

            പ്രഭാതചിന്തകൾ
 21/10/2019
  MONDAY
  21 Safar 1441
🔖 ചിട്ടയും, ഏകാഗ്രതയും വിജയത്തിലേക്കുള്ള ശരിയായ വഴി...

   🍃 ചിട്ടയോടും, ഏകാഗ്രതയോടും ചെയ്യുന്ന ഓരോ പ്രവർത്തനങ്ങളും കരുതിയതിലും മികച്ച ഫലപ്രാപ്തിയിലെത്തിക്കാൻ കഴിയും...

   🍂 അലസമായോ, ധൃതഗതികൊണ്ടോ ചെയ്യുന്ന പല കാര്യങ്ങളും പാളിച്ചകൾ മൂലം വിശദമായി വീണ്ടും ശ്രമിക്കാൻ നാം പലപ്പോഴും നിർബന്ധിതരാവാറുണ്ട്...