കൊറോണക്കാലം
മുഹമ്മദ് ഫള്ൽ സി കെ
കക്കാട്
ഒരു രാവിലെ 😴എഴുന്നേറ്റ ഞാൻ എന്റെ ഇത്തയെ കണ്ടു അത്ഭുതപെട്ടുപോയി.!😳 ദിവസങ്ങൾ ആയി ബ്യൂട്ടിപാർലർ ഇല്ലാത്തതിനാൽ അവളെ ഞാൻ തിരിച്ചറിഞ്ഞത് അവളുടെ ശബ്ദം കേട്ടാണ്..!!😇 പ്രഭാതകർമങ്ങൾ നിർവഹിച്ചശേഷം ഞാൻ നേരെ പോയത് ഡൈനിങ് ടേബിളിലേക്കാണ്. 🍛ടേബിളിൽ നോക്കിയപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി.. നാല് ദിവസമായി ഞങ്ങളുടെ വീട്ടിൽ ദോശയാണ്.. അത് തിന്നു കൊണ്ടിരിക്കുമ്പോഴാണ് എന്റെ ഫ്രണ്ടിന്റെ വിളി വരുന്നത് നമുക്കിന്ന് പട്ടം പറത്താൻ പോയാലോ.. ഞാൻ കേട്ടപാടെ ഒക്കെ പറഞ്ഞു. മൊബൈലിൽ നെറ്റ് തീർന്നിട്ട് രണ്ടുദിവസമായി. വീട്ടിൽ ചടച്ചിരിക്കുമ്പോഴാണ്. ഉമ്മ അങ്ങാടിലേക് പോകാൻ പറയുന്നത്. ഞാൻ സഞ്ചിയും ത്വക്കിൽ വെച്ചുകൊണ്ട് അങ്ങാടിയിലേക്ക് നടന്നു. അങ്ങാടിയിൽ എത്തുന്നതിനു മുൻപേ ആളുകളുടെ നിലവിളിയും ഓട്ടവും കണ്ട് ഞാൻ ചെരിപ്പൂരി കയ്യിൽ പിടിച്ച് കണ്ടം വഴി ഓടി രക്ഷപ്പെട്ടു. എങ്ങനെയൊക്കെയോ ഞാൻ വീട്ടിലെത്തി. വീട്ടിലെത്തിയ ഞാൻ കുറെ വെള്ളം കുടിച്ചു. അപ്പോഴാണ് എനിക്ക് ഒരു കോഫി കുടിക്കാൻ തോന്നിയത്. കോഫികുടിക്കാൻ ക്ലാസ് എടുത്തുകൊണ്ട് പഞ്ചസാര കുപ്പിയിലേക്ക് നോക്കിയപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി. ഉറുമ്പുകൾ രണ്ടുദിവസമായി പട്ടിണിയിലാണ്
ഞാൻ കോഫി പാത്രം എടുത്തു നോക്കിയപ്പോൾ അതിൽ ഒരു കൂറ കിടന്നു നിലവിളിക്കുന്നു. ഇത് കണ്ടതോടെ കോഫി കുടിക്കാനുള്ള പൂതി അങ്ങ് പോയി. അപ്പോഴേക്കും നേരം ഉച്ചയായിരുന്നു. ഉമ്മ ചോറ് തിന്നാൻ വിളിക്കുന്നത് കേട്ടു ഞാൻ ഡൈനിംഗ് ടേബിളിലേക്ക് ചെന്നപ്പോൾ പാത്രങ്ങൾ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. പാത്രങ്ങൾ മുഴുവൻ കാലി.. ഒരു പാത്രത്തിൽ കുറച്ച് ചോറും മറ്റൊരു പാത്രത്തിൽ കുറച്ചു കറിയും. ഒരു പ്ലേറ്റിലേക്ക് കുറച്ച് ചോറ് എടുത്ത് ഞാൻ അതിലേക്ക് കുറച്ചു കറിയും ഒഴിച്ചു തിന്നപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി. ഞാൻ നേരെ ഉമ്മയുടെ അടുത്ത് ചെന്ന് ചോദിച്ചപ്പോൾ ആണ് അറിയുന്നത് അത് ചേനക്കറി ആണെന്ന്. അപ്പോൾ തന്നെ ഞാൻ എന്റെ വീട്ടിലെ അലങ്കാരച്ചെടികൾ മാറ്റിവെച്ചു കാരണം തെങ്ങിന്റെ ഓല കൊണ്ട് വരെ കറികൾ വെച്ച് തുടങ്ങിയിട്ടുണ്ട്. ഉച്ചക്ക് ശേഷം ഞങ്ങൾ പട്ടം പറത്താൻ പാടത്ത് പോയി. പട്ടം പറത്തി തുടങ്ങിയപ്പോഴാണ് ഇതുവരെ കാണാത്ത 4 ചിറകുള്ള പക്ഷി ഞങ്ങളെ ലക്ഷ്യമിട്ടു പറന്നു വരുന്നത് കണ്ടത്. അത് അടുത്ത് വന്നപ്പോഴാണ് ഞങ്ങൾക്ക് മനസ്സിലായത് അത് ഡോൺ ആണെന്ന്. പിന്നെ ഒന്നും ആലോചിച്ചില്ല കുപ്പായമൂരി തലയിൽ ഇട്ട് ഓടി രക്ഷപ്പെട്ടു. അവിടുന്ന് ഞങ്ങൾ നേരെ വീട്ടിലേക്ക് പോയി. വെള്ളം കുടിച്ചശേഷം അവർ അവരുടെ വീട്ടിലേക്ക് പോയി ഞാനും എന്റെ ഫോൺ എടുത്തു മിനിമില്ടി കളിക്കാൻ അവരുടെ കൂടെ പോയി . സൂര്യൻ പോയി ചന്ദ്രൻ വന്നത് ഞാൻ അറിഞ്ഞതേയില്ല. ഞാൻ നേരെ വീട്ടിലേക്കു വന്നപ്പോൾ സമയം 7pm. ഞാൻ നേരെ ഭക്ഷണവും കഴിച്ചു കിടക്കാൻ ചെന്നപ്പോഴാണ് അകത്ത് നിന്നും ഇത്താത്ത പറയുന്നത് ഞാൻ ശ്രദ്ധിച്ചത് ഈ മഹാമാരി എന്നാണോ പോകുന്നത് എന്ന് അത് എന്നെയാണോ കൊറോണയെയാണോ എന്ന് ഞാൻ സംശയിച്ചു പോയി. നാളെയുടെ പുലരികൾ കാണാമെന്ന് വിശ്വാസത്തോടെ ഞാൻ കിടന്നുറങ്ങി😴😴😴
https://www.facebook.com/214246416082865/posts/441418656698972/
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
0 Comments