പ്രവാചകർ

ആരാണ് പ്രവാചകർ?

ഇസ്ലാം മതവിശ്വാസ പ്രകാരം മനുഷ്യ സമൂഹം ദൈവിക മാർഗ്ഗത്തിൽ നിന്നും വ്യതിചലിപ്പിക്കപ്പെടുമ്പോൾ അവരെ നന്മയുടെ പാന്ഥാവിലേക്ക് നയിക്കുവാനും, പ്രബഞ്ച സ്രഷ്ടാവിനെ മാത്രം ആരാധിക്കുന്നതിനെ കുറിച്ച് ബോധനം നൽകുവാനും, ദൈവിക വേദം ഏറ്റുവാങ്ങാനും വേദാനുസാരം മനുഷ്യരെ മാർഗദർശനം ചെയ്യാനും മനുഷ്യരിൽ നിന്നു തന്നെ ദൈവം തെരഞ്ഞെടുക്കുന്ന ദൂതന്മാരാണ് പ്രവാചകൻമാർ.

പരിശുദ്ധാത്മാക്കളും, ഉന്നത സ്വഭാവ മഹിമകൾക്കുടമയും, സംസ്കാര സമ്പന്നരും, പക്വമതികളുമായ മനുഷ്യരാണ് പ്രവാചകന്മാർ എന്ന് മുസ്ലിങ്ങൾ വിശ്വസിക്കുന്നു. പ്രവാചകത്വം വെളിവാകാനായി ചില അത്ഭുത ദൃഷ്ടാന്തങ്ങൾ ദൈവികാനുമതിയാൽ പ്രവാചകന്മാർക്ക് പ്രകടിപ്പിക്കാനാകുമെങ്കിലും അവർ മനുഷ്യസൃഷികളാണെന്നും തന്നെയാണെന്നും, സ്രഷ്ടാവായ ദൈവത്തിൻറെ അധികാരത്തിൽ ഒരുതരത്തിലുള്ള പങ്കാളിത്തവും പ്രവാചകന്മാർക്കില്ലെന്നുംസർവ്വ അധികാരവും ഏകനായ ദൈവത്തിൽ മാത്രം നിക്ഷിപ്തമാണെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു.

പ്രവാചകന്മാർ നിയുക്തരാകാത്ത ഒരു സമൂഹവും കടന്നു പോയിട്ടില്ലെന്നും സർവ്വ ദേശങ്ങളിലും കാലഘട്ടങ്ങളിലും പ്രവാചകന്മാർ നിയോഗിക്കപ്പെട്ടിട്ടുണ്ടെന്നാണ് ഇസ്‌ലാമിക വേദം പഠിപ്പിക്കുന്നത്. ഇപ്രകാരം നിയോഗിക്കപ്പെട്ട ഒരു ലക്ഷത്തി ഇരുപത്തിനായിരത്തിലേറെ വരുന്ന പ്രവാചകന്മാരിൽ ചില നാമങ്ങൾ ഖുർആനിൽ പരാമർശിച്ചിട്ടുണ്ട്.

ആദം നബി

അല്ലാഹു സൃഷ്ടിച്ച ആദ്യ മനുഷ്യനാണ്‌ ആദം (Adam). ആദ്യത്തെ മനുഷ്യൻ എന്ന നിലയിൽ ഖുർആൻ ആദമിന്റെ പേര് പ്രതിപാദിച്ചിട്ടുണ്ട്. ആദം നബീയുടെ പത്നി ഹവ്വാ എന്നും കാ‍ണാം

Post a Comment

0 Comments