ബലാത്തു ശുഹദാഅ്
ഹിജ്‌റ 114 റമദാന്‍ രണ്ടില്‍ ഫ്രാന്‍സില്‍ മുസ്‌ലിം സൈന്യവും യൂറോപ്പിന്റെ സഖ്യസേനയും തമ്മിലുണ്ടായ യുദ്ധമാണ് ബലാത്തു ശുഹദാഅ്.
അമവി ഭരണാധികാരി ഹിശാമിന്റെ കാലത്തു നടന്ന സൈനിക നീക്കങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു യുദ്ധമാണ് സ്‌പെയിനില്‍ ഗവര്‍ണര്‍ അബ്ദുറഹ്‌മാന്‍ ഗാഫഖിയുടെ ഫ്രാന്‍സ് ആക്രമണം.
പിരണീസ് എന്നറിയപ്പെടുന്ന പര്‍വ്വതനിര താണ്ടി ഫ്രാന്‍സില്‍ കടന്നുകയറുകയും അവിടത്തെ ധാരാളം സ്ഥലങ്ങള്‍ കീഴടക്കുകയും അങ്ങനെ ഫ്രാന്‍സിന്റെ തെക്കും പടിഞ്ഞാറും കീഴടക്കിയ അദ്ദേഹം പാരിസിന്റെ നൂറ്റമ്പത് നാഴിക അകലെ ടൂര്‍സ് വരെ എത്തുകയുണ്ടായി ഇവിടെ വെച്ചായിരുന്നു യുദ്ധം തുടങ്ങുന്നത്. ഒരുവശത്ത് അബ്ദുറഹ്‌മാന്‍ ഗാഫഖിയുടെ നേതൃത്വത്തിലുള്ള മുസ്‌ലിം സൈന്യവും മറുവശത്ത് യൂറോപ്പിലെ സഖ്യസേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. അത് വലിയൊരു യുദ്ധമായിരുന്നു.
തുടര്‍ച്ചയായ രണ്ടാം ദിവസവും യുദ്ധക്കളത്തില്‍ വലിയ പോരാട്ടമായിരുന്നു. യുദ്ധത്തിലെ രണ്ടാമത്തെ ദിവസം മുസ്‌ലിം സൈന്യത്തിന്റെ നേതാവ് അബ്ദുറഹ്‌മാന്‍ ഗാഫഖി വധിക്കപ്പെട്ടതിനെ തുടര്‍ന്ന് മുസ്‌ലിംകള്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാകുകയും രാത്രിയുടെ മറവില്‍ അവര്‍ യുദ്ധരംഗത്തുനിന്ന് പിന്മാറുകയും ചെയ്യുകയുണ്ടായി. നേരം പുലര്‍ന്നപ്പോള്‍ പടനിലം ശൂന്യമായി കണ്ട ക്രൈസ്തവ സൈന്യം അമ്പരന്നുപോയി. എങ്കിലും അവര്‍ക്ക് മുസ്‌ലിങ്ങളെ പിന്‍തുടരുവാന്‍ ധൈര്യമുണ്ടായിരുന്നില്ല. ഈ സംഭവമാണ് ബാലാത്തുശുഹദാഹ് എന്ന പേരില്‍ അറിയപ്പെടുന്നത്.
0 Comments