ജാമിഅ ജൂനിയർ കോളേജുകളിലേക്ക് അപേക്ഷിക്കാൻ താഴെ പറയുന്ന കാര്യങ്ങൾ വായിക്കുക
സെക്കണ്ടറി വിഭാഗം
സ്‌കൂള്‍ ഏഴാം തരവും മദ്‌റസ ആറാം ക്ലാസോ തതുല്യ യോഗ്യതയോ നേടിയവര്‍ക്ക് സെക്കണ്ടറി വിഭാഗത്തിലേക്ക് അപേക്ഷിക്കാം. 12 വയസ്സില്‍ കുറയാത്തവരും 2022 മെയ് 1 ന് 14 വയസ്സ് കവിയാത്തവരുായിരിക്കണം
കോഴ്‌സ് കാലാവധി: 8 വര്‍ഷം
മത പഠനനത്തോടൊപ്പം SSLC, +2, DEGREE എന്നിവ നല്‍കി ജാമിഅഃ നൂരിയ്യഃയുടെ വിവിധ ഫാക്കല്‍റ്റികളിലേക്ക് പ്രവേശനത്തിന് സജ്ജരാക്കുന്നു.
അപേക്ഷ സമര്‍പ്പണം
2022 മാര്‍ച്ച് 15 മുതല്‍ ഓൺലൈനായാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും മറ്റും ഈ വര്‍ഷം അഡ്മിഷന്‍ നല്‍കുന്ന മുഴുവന്‍ സ്ഥാപനങ്ങളിലും ഹെല്‍പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷയുടെ പ്രിന്റ്ഔട്ട് ആദ്യ ഒപ്ഷന്‍ രേഖപ്പെടുത്തിയ സ്ഥാപനത്തില്‍ എത്തിക്കേണ്ടതാണ്.
അപേക്ഷയോടൊപ്പം ആവശ്യമുള്ള രേഖകള്‍
വിദ്യാര്‍ത്ഥിയുടെ ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും വയസ്സ് തെളിയിക്കുന്നതിനുള്ള രേഖകള്‍, ആധാര്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ അപേക്ഷ സമയത്ത് ഹാജറാക്കേണ്ടതും ഈ രണ്ട് പകര്‍പ്പുകളും അപേക്ഷയുടെ പ്രിന്റ് ഔട്ടിന്റെ കൂടെ നല്‍കേണ്ടതാണ്.
അപേക്ഷാഫീസ്
അപേക്ഷ ഫീസ് 250 രൂപയാണ്. പ്രസ്തുത ഫീസ് അപേക്ഷക്ക് വേണ്ടി സമീപിക്കുന്ന, ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നല്‍കി റസീപ്റ്റ് കൈ പറ്റേണ്ടതാണ്. പ്രസ്തുത റസീപ്റ്റ് പൂരിപ്പിച്ച അപേക്ഷയുടെ പ്രിന്റ്ഔട്ട് സമര്‍പ്പിക്കുന്ന സ്ഥാപനത്തിൽ കാണിച്ച് ബോധ്യപ്പെടുത്തേണ്ടതാണ്. സ്വന്തമായി അപേക്ഷാ നടപടികൾ പൂര്‍ത്തീകരിക്കുന്നവര്‍ ആദ്യ ഒപ്ഷനായി നല്‍കുന്ന സ്ഥാപനത്തില്‍ അപേക്ഷയുടെ പ്രിന്റ്ഔട്ട് സമര്‍പ്പിക്കുമ്പോള്‍ അതോടൊപ്പമാണ് ഫീസ് നല്‍കേണ്ടത്.
പ്രവേശന പരീക്ഷ
സെക്കണ്ടറി വിഭാഗം പ്രവേശന പരീക്ഷ മെയ് 7 ന് (ശനി) 10 മണി മുത. 12 മണി വരെയായിരിക്കും. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയ്യതി മെയ് 5 (വ്യാഴം).
റിസള്‍ട്ട് പ്രസിദ്ധീകരണം
സെക്കണ്ടറി വിഭാഗം എഴുത്ത് പരീക്ഷയുടെ റിസള്‍ട്ട് മെയ് 13 ന് രാവിലെ പ്രസിദ്ധീകരിക്കുന്നതാണ്.
വൈവ (അഭിമുഖം)
പ്രവേശന പരീക്ഷ പാസാകുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള വൈവ മെയ് 15,16 ന് ഫസ്റ്റ് ഒപ്ഷന്‍ നല്‍കിയ സ്ഥാപനത്തില്‍ നടക്കുന്നതാണ്. വിദ്യാര്‍ത്ഥിയുടെ വയസ്സ് തെളിയിക്കുന്ന ഒറിജിനല്‍ രേഖയും ഫോട്ടോയുള്ള ഹാള്‍ടിക്കറ്റമായി സ്ഥാപനം നിര്‍ദ്ദേശിക്കുന്ന സ്ഥലത്തും സമയത്തും ഹാജറാകേണ്ടതാണ്.
അലോട്ട്‌മെന്റ്
മെയ് 18 (ബുധന്‍) ന് ഒന്നാം അലോട്ട്‌മെന്റെും മെയ് 21 (ശനി) ന് രണ്ടïാം അലോട്ട്‌മെന്റും മെയ് 23 (തിങ്കള്‍) ന് മൂന്നാം അലോട്ട്‌മെന്റും പ്രസിദ്ധീകരിക്കുന്നതാണ്. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ പ്രസ്തുത സ്ഥാപനത്തില്‍ രക്ഷിതാവുമായി നേരിട്ട് എത്തി സ്ഥിര അഡ്മിഷനോ താല്‍കാലിക അഡ്മിഷനോ എടുക്കേണ്ടതാണ്. താല്‍കാലിക അഡ്മിഷന്‍ എടുക്കുന്നവര്‍ക്ക് അവര്‍ അപേക്ഷയില്‍ മുന്‍ഗണനാ പ്രകാരം നല്‍കിയ സ്ഥാപനങ്ങളില്‍ ഒഴിവു വരുന്ന പക്ഷം അവിടേക്ക് മാറുന്നതിന് സൗകര്യമുണ്ടïായിരിക്കുന്നതാണ്. അലോട്ട്‌മെന്റ് ലഭിച്ചിട്ടും നിശ്ചിത ദിവസത്തിനകം മുകളില്‍ വിവരിച്ച ഏതെങ്കിലും ഒരു അഡ്മിഷന്‍ എടുത്തില്ലെങ്കില്‍ പിന്നീടുള്ള അലോട്ട്‌മെന്റുകളില്‍ അവരെ പരിഗണിക്കുന്നതല്ല.
ക്ലാസ് ആരംഭം
മെയ് 28 ന് പുതിയ ബാച്ചിന് ക്ലാസുകള്‍ ആരംഭിക്കുന്നതായിരിക്കും.
0 Comments