കൊറോണക്കാലം



നബീൽ_പി_പി
പേങ്ങാട്

  നാമാരും പ്രതിക്ഷിക്കാതെയുള്ളൊരു ലീവ്. അതായിരുന്നു ഈ ലീവ്😱 അതിത്രത്തോളം നീണ്ടു... നീണ്ടു ... പോവുമെന്ന് ഞാനൊരിക്കലും കരുതിയില്ല." ഹൗ"😱 ഇതൊരു വല്ലാത്ത ലീവായിപ്പോയി. എന്നിരുന്നാലും ഈ ലോക്ക് ഡൗൺ🔐 മുതൽക്കാണ് ഞാൻ ലീവ് ശരിക്കും ആസ്വദിച്ചു തുടങ്ങിയത്🥳. വീട്ടിൽ എല്ലാവരുമൊന്നിച്ചുള്ള നമസ്ക്കാരം🧎‍♂, അതു കഴിഞ്ഞുള്ള ഭക്ഷണം🥣, പിന്നെ അൽപ്പം തമാശകൾ🤡, വഴക്കിടൽ🤼‍♂, പിന്നെ വീട്ടിൽ നോമ്പിന് മുമ്പായുള്ള ക്ലീനിംങ്ങ്👨‍🔧 ജോലികൾ അതിൽ ഞാനും ഉപ്പയും ഉമ്മയെ ഒത്തിരി സഹായിച്ചു👬.വൈകുന്നേരങ്ങളിൽ ആപാപ്പമാരോടും കുട്ടികളോടുമൊപ്പമുള്ള ക്രിക്കറ്റ് കളിയും🏏, ഫുട്ബോൾ കളിയും⚽, പിന്നെ പല പല മത്സര ഇനങ്ങളും🎮 ഇതെല്ലാം കണ്ടു കൊണ്ട് ദൂരെ മാറി നിന്ന് ചിരിക്കുന്ന വല്ലിമ്മയും👩‍🦳കുഞ്ഞുകുട്ടികളും👶 ഇടയിലെപ്പോഴെക്കെയോ ജ്യൂസും🍺 മിഠായിയു🍬മൊക്കെയായി വന്ന് കളിയിൽ തോറ്റവരെ സമാധാനിപ്പിക്കുന്ന ആമാമ്മമാരും മൂത്താപ്പയും🧔🏻🧕🏻.  മഗ്രിബിന് മുബായി എല്ലാവരും കുളിച്ച് വീടുകളിൽ കയറും🚶‍♂. മഗ് രിബ് നിസ്കാരം🧎‍♂ അതിനു ശേഷമുള്ള ഖുർആൻ പാരായണവും📖ഹദ്ദാദും, ഇടയ്ക്കുള്ള മജ്ലിസുന്നൂറും. അതു കഴിഞ്ഞാൽ ഗൾഫിൽ നിന്നും എൻ്റെ ഇത്താത്തയുടെയും അളിയൻ്റെയും വിളി📱 അവരോട് കുറച്ച് സമയം സംസാരം. ഇത്താത്തയുടെ കുഞ്ഞിൻ്റെ👧 വികൃതികൾ കണ്ടു കുറേ ചിരിക്കും🤣 അവളെ കുറേ ശുണ്ടി😡 പിടിപ്പിക്കും.പിന്നെ ഭക്ഷണവും🥣 നമസ്കാരവും കഴിഞ്ഞ് 10.30🕥യൊടെയുള്ള കിടത്തം😴. രാവിലെ എഴുന്നേൽക്കാൻ നല്ല ശബ്ദത്തിലുള്ള🗣 ഉമ്മയുടെ വിളി വേണം അല്ലെങ്കിൽ  വടി കൊണ്ടുള്ള🦯 ഉപ്പയുടെ തലോടൽ വേണം.പിന്നെ സുബ്ഹി കഴിഞ്ഞ പിറകെ തന്നെ ഒറ്റ കിടത്തമാണ്😴. സുബ്ഹിക്ക് ശേഷമുള്ള ആ തണുത്ത ☃ പ്രഭാതത്തിൽ ഫാൻ ഫുൾ സ്പീടിലിട്ട് മൂടി പുതച്ച് കിടന്നുറങ്ങാൻ എന്ത് രസാന്നറിയ്യോ. അപ്പഴെല്ലാം ഉമ്മ ഇങ്ങനെ വിളിച്ചു🗣 കൊണ്ടേയിരിക്കും ഉമ്മയുടെ വിളിയുടെ ഭാവപകർച്ചയിൽയിൽ വ്യത്യാസം വരുമ്പോൾ ഞാൻ മെല്ലേ എഴുന്നേറ്റ അടി വച്ചടി വെച്ച് അടുക്കളയിലേക്ക് എത്തി നോക്കും. എന്നിട്ട് ചായ☕ കുടിക്കാനിരിക്കും. അപ്പോഴേക്കും ഉപ്പയും അനിയത്തിയും പ്ലേറ്റും ഭക്ഷണങ്ങളും റെഡിയാക്കിയട്ടുണ്ടാവും🥣. പിന്നെ ഒരുമിച്ചിരുന്ന് എല്ലാവരും ചായ കുടിക്കും. അതു കഴിഞ്ഞ് അൽപ്പം പത്രവായനയും🗞 പിന്നെ കുറച്ച് ഫോണിൽ തോണ്ടും📱, ഇടയ്ക്ക് അനിയത്തിയുമായി തല്ല് കൂടും🤼‍♂ .അങ്ങിനെയെക്കെ സമയം പോവും🕥 ഇടയ്ക്ക് ഉപ്പയും ഉമ്മയും ശാസിക്കും ഉസ്താദ് തരുന്ന വർക്കുകൾ📒 എന്താ ചെയ്യാത്തതെന്ന് ചോദിക്കും അപ്പോൾ മനസ്സിൽ ഉസ്താദിനോടൊരു... ഒരു... എന്താ പറയ്യാ...😠...🥰...😖... ആ വർക്കുകളൊക്കെ കുറേ ചെയ്യും.പിന്നെ കുറച്ച് നേരം അയൽവാസിയുമായി മതിലിൽ ഇരുന്ന് സംസാരവും ചമ്പക്ക പറിക്കൽ🍒 തിന്നൽ,മാങ്ങ തിന്നൽ, ഈ വക പരിപാടികൾ അതിനിടയ്ക്ക് ളുഹാനിസ്കാരം എനിക്ക് സമയം അറിയില്ലാട്ടോ അതൊക്കെൻ്റെ ഉമ്മക്കേ അറിയൂ. ശാസനയിൽ പൊതിഞ്ഞൊരു സേനഹമാണെൻ്റെ ഉമ്മായെന്ന് നിക്കറിയാം. അതങ്ങനെയാണ്.  ൻ്റെ സുന്നത്ത് നിസ്കാരെങ്ങളെല്ലാം ൻ്റെ ഉമ്മായുടെ ഓർമ്മപെടുത്തലുകളാണ്. അങ്ങിനെ നീണ്ടു ... നീണ്ടു ...📏 പോവുന്ന ലോക്ക് ഡൗൺ🔐 വിശേഷങ്ങൾ ഇത് എവിടെ ചെന്ന് അവസാനിക്കുമോ! എന്തോ! إنشاء الله! അള്ളാഹു വിധിക്കൂട്ടിയാൽ നമുക്കെലല്ലാം പെട്ടെന്ന്  മാഹിരിയ്യയുടെ ആ  കുടക്കീഴിൽ വീണ്ടും ഒരുമിച്ചുകൂടാം അതിന് നാഥൻ തുണക്കട്ടെ امين🤲🤲

https://www.facebook.com/214246416082865/posts/442370976603740/

Post a Comment

0 Comments